ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നിരുപാധികം കീഴടങ്ങണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ തൽക്കാലം വധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയെ വധിച്ച ശേഷമേ ആക്രമണം അവസാനിക്കൂ എന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേൽ പങ്കാളിയാകണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ......
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ. മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം തകർത്തു എന്നാണ് ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം റിപ്പോർട്ട് ചെയ്യുന്നത്. മൊസാദ് ആസ്ഥാനം എന്നവകാശപ്പെടുന്ന തീപിടിച്ച കെട്ടിടത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോർപ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ചാണ് താസ്നീം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
'അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജൻസ് ഡയറക്ടറേറ്റും ടെൽ അവീവിലെ മൊസാദ് ആസ്ഥാനവും ഐആർജിസി ആക്രമിച്ചു' റിപ്പോർട്ടിൽ പറയുന്നു. ......
ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അൻബിയാ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജർ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.
ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അല്‍ അൻബിയാ ഹെഡ്ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറല്‍ അലി ശദ്മാനിയെ ദിവസങ്ങള്‍ക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ......
ഇസ്രയേൽ - ഇറാൻ യുദ്ധം അഞ്ചാം ദിവസവും ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഇറാൻ. അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇറാൻ അവകാശപ്പെടുന്നു. ഇതേ തുടർന്ന് ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ......
ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ചാരവൃത്തി ആരോപിച്ച് നിരവധിപേർ അറസ്റ്റിൽ. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിനായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് ഇറാനിൽ നിരവധി ആളുകളെ അധികൃതർ അറസ്റ്റ് ചെയ്തത്. ......
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തിയത്. ......
ഇറാന്റെ തലസ്ഥാന നഗരിയിലെ ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ......
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള നീക്കം തടഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതിയാണ് ട്രംപ് ഇടപെട്ട് തടഞ്ഞത്. ......
പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ തീർത്ത് ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്നു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു. ......
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചു. നാളെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നെറിന്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ......